Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

Sunday, May 16, 2010

'ഞാന്‍' വീണുടയുമ്പോള്‍...
(1)
എന്റെ
ഹൃദയത്തില്‍ നിന്നും
എന്റെ
ദൈവത്തിന്റെ
ചോര വാര്‍ന്നുവോ ?

(2)

നിറയുന്ന
ശൂന്യതയില്‍
നീറുന്ന
ശ്വാസത്തില്‍
പിടയുന്നത്
എന്റെ;
ദൈവത്തിന്റെ;
പുഞ്ചിരിയോ?

(3 )

ഞാന്‍ -
കടും ചോരയില്‍
ചിന്നി ചിതറിയപ്പോള്‍
പിടിവിട്ടു വീണ
പളുങ്ക് മണികളില്‍
വികൊണ്ടത്
എന്റെ ദൈവം
പറയാതെ വെച്ച
കവിതയോ?

(4 )
എന്റെ
ആത്മാവ്
നഗ്നമാകുന്നു
ഉടലുരുകി
ഒഴുകുമ്പോള്‍
ഉണര്‍ന്നു -
- യരുമുയിരിന്‍
ചിറകുകള്‍
മുള പൊട്ടുമ്പോള്‍
അവസാനത്തെ
തൂവലും
തളിര്‍ക്കുമ്പോള്‍
പൂമ്പൊടി പോലെ
സ്വതന്ത്രമാകുന്നത്
എന്റെ
ദൈവത്തിന്റെ
സ്വച്ചന്ദ
സംഗീതമോ?

Tuesday, January 26, 2010

അവശേഷിക്കുന്നത്.........



(1 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ മണലാരണ്യങ്ങളില്‍
അലയുവാന്‍ വിടുകയാണ്
ദാഹിച്ചു വലയുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(2 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ കടലുകളിലലിയുവാന്‍
ഒഴുക്കുകയാണ്
ഉപ്പുവെള്ളം തളര്‍ത്തുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(3 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ മേഘങ്ങളെപ്പോലെ
സ്വാതന്ത്രമാക്കുകയാണ്
ചിറകു തളരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(4 )
എന്റെ വേദനകള്‍-
അവയെ ഞാന്‍
മഞ്ഞുമലകളില്‍
തപസ്സിനയക്കുകയാണ്
ഓര്‍മ്മകളുണരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

പക്ഷെ ......
ദാഹിച്ച ഹൃദയവുമായി
ദഹിച്ച മനസ്സുമായി
തളര്‍ന്ന നാവുമായി
തരിച്ച ചിന്തകളുമായി;
കുഴഞ്ഞ ചിറകുമായവര്‍
തിരികെ വരുമ്പോള്‍...

ഒരു കാറ്റു പോലുമായി മാറാന്‍
കഴിയാതെ
മോഹങ്ങളുറഞ്ഞ
മഞ്ഞു മൂടിയ
സ്വപ്നങ്ങളുയി൪ത്തു പൊങ്ങിയ
പുല്‍നാമ്പുകളാകുമോ
എന്റേതെന്നു
പറയുവാ൯
പോലുമാകാതെ
ബാക്കിയാകുക ...?