'ഞാന്‍' വീണുടയുമ്പോള്‍...
(1)
എന്റെ
ഹൃദയത്തില്‍ നിന്നും
എന്റെ
ദൈവത്തിന്റെ
ചോര വാര്‍ന്നുവോ ?
(2)
നിറയുന്ന
ശൂന്യതയില്‍
നീറുന്ന
ശ്വാസത്തില്‍
പിടയുന്നത്
എന്റെ;
ദൈവത്തിന്റെ;
പുഞ്ചിരിയോ?
(3 )
ഞാന്‍ -
കടും ചോരയില്‍
ചിന്നി ചിതറിയപ്പോള്‍
പിടിവിട്ടു വീണ
പളുങ്ക് മണികളില്‍
വിറകൊണ്ടത്
എന്റെ ദൈവം
പറയാതെ വെച്ച
കവിതയോ?
(4 )
എന്റെ
ആത്മാവ്
നഗ്നമാകുന്നു
ഉടലുരുകി
ഒഴുകുമ്പോള്‍
ഉണര്‍ന്നു -
- യരുമുയിരിന്‍
ചിറകുകള്‍
മുള പൊട്ടുമ്പോള്‍
അവസാനത്തെ
തൂവലും
തളിര്‍ക്കുമ്പോള്‍
പൂമ്പൊടി പോലെ
സ്വതന്ത്രമാകുന്നത്
എന്റെ
ദൈവത്തിന്റെ
സ്വച്ചന്ദ
സംഗീതമോ?
Sunday, May 16, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment