(കവിതയോട്...)
വരൂ...
പ്രണയമെന്നിലേയ്ക്ക്
പ്രഭാതത്തില്‍
ഇളവെയിലിനൊപ്പം
അറിയാതെ പറന്നെത്തിയോ -
-രിളം മഴ പോലെ
ചൊരിയുമ്പോള്‍
അവളുടെ ഒഴുകുന്ന
മുടിയിഴകളില്‍ എന്നെ
തൊട്ടു തലോടുന്ന
കടല്‍ത്തിരകള്‍
ഞാന്‍ കണ്ടു
കണ്‍കളില്‍
ഒരു മഹാ സമുദ്രവും . . .
അവളുടെ സ്നേഹം
എന്നെയെരിയിക്കട്ടെ
എന്റെയാത്മാവില്‍
ചൂഴ്ന്നിറങ്ങി
ശ്വാസം മുട്ടിക്കട്ടെ;
അപ്പോഴെങ്ങ്കിലും
എന്റെ മനസ്സ്
അലയടങ്ങാതെ
മരവിച്ച് ഒടുങ്ങാതെ; ഒന്നു-
കരഞ്ഞലിയുമല്ലോ
വരൂ പ്രിയപ്പെട്ടവളെ ,
എന്നെ സ്നേഹിയ് ക്കൂ -
മുറിവേല്പിക്കൂ ;
അടങ്ങാത്ത,
അഗാധമാം
വേദനയിലെരിയിക്കൂ -
വരൂ......
Wednesday, January 27, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment