Wednesday, January 27, 2010

(കവിതയോട്...)
വരൂ...



പ്രണയമെന്നിലേയ്ക്ക്
പ്രഭാതത്തില്‍
ഇളവെയിലിനൊപ്പം
അറിയാതെ പറന്നെത്തിയോ -
-രിളം മഴ പോലെ
ചൊരിയുമ്പോള്‍
അവളുടെ ഒഴുകുന്ന
മുടിയിഴകളില്‍ എന്നെ
തൊട്ടു തലോടുന്ന
കടല്‍ത്തിരകള്‍
ഞാന്‍ കണ്ടു
കണ്‍കളില്‍
ഒരു മഹാ സമുദ്രവും . . .
അവളുടെ സ്നേഹം
എന്നെയെരിയിക്കട്ടെ
എന്റെയാത്മാവില്‍
ചൂഴ്ന്നിറങ്ങി
ശ്വാസം മുട്ടിക്കട്ടെ;
അപ്പോഴെങ്ങ്കിലും
എന്റെ മനസ്സ്
അലയടങ്ങാതെ
മരവിച്ച് ഒടുങ്ങാതെ; ഒന്നു-
കരഞ്ഞലിയുമല്ലോ
വരൂ പ്രിയപ്പെട്ടവളെ ,
എന്നെ സ്നേഹിയ് ക്കൂ -
മുറിവേല്പിക്കൂ ;
അടങ്ങാത്ത,
അഗാധമാം
വേദനയിലെരിയിക്കൂ -
വരൂ......

Tuesday, January 26, 2010

അവശേഷിക്കുന്നത്.........



(1 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ മണലാരണ്യങ്ങളില്‍
അലയുവാന്‍ വിടുകയാണ്
ദാഹിച്ചു വലയുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(2 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ കടലുകളിലലിയുവാന്‍
ഒഴുക്കുകയാണ്
ഉപ്പുവെള്ളം തളര്‍ത്തുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(3 )
എന്റെ വേദനകള്‍-
അവയെ ഞാന്‍ മേഘങ്ങളെപ്പോലെ
സ്വാതന്ത്രമാക്കുകയാണ്
ചിറകു തളരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

(4 )
എന്റെ വേദനകള്‍-
അവയെ ഞാന്‍
മഞ്ഞുമലകളില്‍
തപസ്സിനയക്കുകയാണ്
ഓര്‍മ്മകളുണരുമ്പോള്‍
അവ തിരികെ വന്നുകൊള്ളും

പക്ഷെ ......
ദാഹിച്ച ഹൃദയവുമായി
ദഹിച്ച മനസ്സുമായി
തളര്‍ന്ന നാവുമായി
തരിച്ച ചിന്തകളുമായി;
കുഴഞ്ഞ ചിറകുമായവര്‍
തിരികെ വരുമ്പോള്‍...

ഒരു കാറ്റു പോലുമായി മാറാന്‍
കഴിയാതെ
മോഹങ്ങളുറഞ്ഞ
മഞ്ഞു മൂടിയ
സ്വപ്നങ്ങളുയി൪ത്തു പൊങ്ങിയ
പുല്‍നാമ്പുകളാകുമോ
എന്റേതെന്നു
പറയുവാ൯
പോലുമാകാതെ
ബാക്കിയാകുക ...?