Thursday, December 24, 2009



പെയ്തൊഴിയുമ്പോള്‍...

മഴയെന്നെ
കടന്നു പോയിരിയ്ക്കുന്നു
വിരലുകളില്‍
വിടര്‍ന്നു
കൈപ്പിടിയില്‍
ഒതുങ്ങാതെ
നെഞ്ചില്‍
വിതുമ്പുന്ന
തണുത്ത
നിശ്വാസം ബാക്കിവെച്ച്‌ ...

ഉള്ളില്‍ ; -
ഉറയുന്ന
മഴപ്പോഴും
ഒടുങ്ങാതെ
ഉറക്കം കെടുത്തിക്കൊണ്ട്
ഉള്ളം
പൊള്ളിച്ചു കൊണ്ടേയിരുന്നു ......










2 comments:

  1. ഹായ്‌ കുട്ടിപ്പാറു, ഒരു സംശയം ചോദിച്ചോട്ടെ: നെഞ്ചില്‍ തണുത്ത നിശ്വാസം ബാക്കിവെക്കുന്ന മഴ ഉള്ളം പൊള്ളിക്കുകയും ചെയ്യുമോ? ഒരേ സമയം സാന്ത്വനമായും നീറുന്ന ഓര്‍മകളായും മഴ അനുഭവപ്പെടുന്നു എന്നു മനസ്സിലാക്കട്ടെ?

    ReplyDelete
  2. hai, kavitha yadrichikamayi kananidayayathanu...kollam.."ullile mazha ullam pollichukondeyirunnu"....oru vethyasthamaya chinthayum ,prayogavumanu....thudarnnum nalla kavithakal thangalil ninnum undakatte..
    asamsakalode
    DILEEP THIRUVATTAR
    (cartoonist)

    ReplyDelete