ഒരു സംശയം ... ഒരു വേദന ...
കവിത കുറിയ്ക്കുവാന്‍
കറുത്ത മണ്ണും തേടി
കടുത്ത ചായവും
കുറുക്കി ഞാനൊരുങ്ങുമ്പോള്‍
കണ്ടു വരണ്ട മണ്ണും
വെളുത്ത് വിളറിയ
വിരസമാം വഴികളും
എന്റെ വഴികള്‍; വേദനകള്‍ ,
എത്ര മേല്‍ നിസ്സാരം
എന്റെ വരികള്‍; വരിശകള്‍,
എത്ര മേല്‍ അശക്തം ...
എന്നിലൂടൊഴുകുന്നൊരി
വരികളിലെ അക്ഷരങ്ങള്‍
മണ്ണില്‍ പുതഞ്ഞു
പോയൊരു കുഞ്ഞു
ഹൃദയത്തിന്‍ വേദനയാകുമോ?
മനസ്സില്‍ കടുത്തു
പോയൊരു കൂര്‍ത്ത
കത്തി തന്‍
മുറിപ്പാടിന്‍
മരുന്നാകുമോ ?
ഒരു കണ്ണുനീര്‍ത്തുള്ളി
ഒരു മഞ്ഞുതുള്ളി
ഒരു തേന്‍തുള്ളി ,
ഒരു തലോടല്‍; ...
അതെങ്കിലും ?
അനുഭവങ്ങള്‍ തേടി
അറിവുകള്‍ തേടി
കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും
അറിയാതെ അറിഞ്ഞതും ,
നേടിയതൊക്കെയും ; പൊലിപ്പിച്ച-
അടുക്കി ഒരുക്കിയാല്‍ .........
എന്റെ കവിത കതിരാകുമോ?
ഒരു പിടി
ചോറാകുവാന്‍
ഒരു കുടം
വെള്ളമാകുവാന്‍
ഒരടി
ഭുമിയാകുവാന്‍
ഒരു തളിര്‍
ചേലയാകുവാന്‍
ഒരു തണല്‍
ചോലയാകുവാന്‍ ......
ആകുമോ ......?
Thursday, December 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment