Tuesday, October 6, 2009

ശിലാരേഖ ..

ശിലയില്‍
ശില്‍പ്പം
കൊത്തുവാന്‍
കൊതിച്ച കൈകള്‍
കോറിയിട്ടു മറന്നൊരു
വെറും രേഖയായിരുന്നു
ഞാന്‍...
ശില്പത്തിനും
മണ്ണിനുമിടയിലെ
നേര്‍ത്ത നീറ്റല്‍...
നിറയുന്ന കണ്ണിനും
നിറഞ്ഞ കടലിനും -
-ഇടയില്‍ ...
ശില്പ്പമാകുന്നത്
സ്വപ്നം കാണുവാന്‍
ശ്രമിച്ചുകൊണ്ട്
ഉപ്പുകാറ്റില്‍
പതുക്കെ
പൊടിഞ്ഞു
മണലാകുവാന്‍
വിധിക്കപെട്ടവള്‍...?

No comments:

Post a Comment